Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തറ കമ്പനിക്കടവ് പാലം പുനര്‍നിര്‍മാണത്തിനായി പൊളിച്ചു തുടങ്ങി



ഏറ്റുമാനൂര്‍ പുതുപ്പള്ളി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പുന്നത്തറ കമ്പനിക്കടവ് പാലം പുനര്‍നിര്‍മാണത്തിനായി പൊളിച്ചു തുടങ്ങി .പാലം നിര്‍മാണവുമായി ബന്ധപ്പെട്ട സ്പാനുകള്‍ നിര്‍മ്മിക്കുന്നതിനും മറ്റുമായി  പാലത്തിന്റെ കിഴക്കു ഭാഗമാണ് ആദ്യം പൊളിച്ചു തുടങ്ങിയത്.  നിലവില്‍ ഗതാഗത നിയന്ത്രണം  ഏര്‍പ്പെടുത്തുകയും വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തതോടെ  പ്രദേശവാസികള്‍  നിലവില്‍ കടത്തു വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ഒരു ഭാഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചതിനു ശേഷം മാത്രമേ പാലത്തിന്റെ പടിഞ്ഞാറ് വശം പൊളിച്ചു നില്‍ക്കുകയുള്ളൂ. 18 മാസ കാലാവധിക്കുള്ളില്‍ പാലം നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ആണ് കരാര്‍.




Post a Comment

0 Comments