പട്ടിത്താനം മണര്‍കാട് ബൈ പാസ്സ് റോഡില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ ജ്വാലതെളിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ. ജി ഹരിദാസ് യോഗം ഉദ്ഘാടനം ചെയ്തു. ബൈപ്പാസ് റോഡില്‍ വൈദ്യുതി വിളക്കുകളുടെ അഭാവവും റോഡ് സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സാധിക്കാത്തതും മൂലം നിരവധി അപകടങ്ങളുണ്ടാകുന്ന പശ്ചാത്തലത്തില്‍ ആയിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധ ജ്വാലയില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കു ചേര്‍ന്നു. കോണ്‍ഗ്രസ് നേതാക്കളായ ബിജു വലിയമല, ബിജു കൂമ്പിക്കന്‍,വിഷ്ണു ചെമ്മുണ്ടവള്ളി, ഐസക് പാടിയത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments