പരിയാരമംഗംലം സെന്റ് സ്റ്റീഫന്‍സ് സിഎസ്‌ഐ പള്ളിയില്‍ ആദ്യഫല പെരുന്നാള്‍ സംഘടിപ്പിച്ചു. തിരുനാളാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ ബിഷപ്പ് റവ ഡോ മലയില്‍ സാബു കോശി ചെറിയാനെ വാലേല്‍പ്പടി ജംഗ്ഷനില്‍ നിന്നും സ്വീകരിച്ചു. വെസ്ട്രി കൂദാശ, സ്ഥിരീകരണ ശുശ്രൂഷ എന്നിവ ബിഷപ്പിന്റെ കാര്‍മികത്വത്തില്‍ നടന്നു. സ്വീകരണസമ്മേളനത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ റവ ഡോ ഷാജന്‍ എ ഇടിക്കുള, റവ നെല്‍സണ്‍ ചാക്കോ, കൂടല്ലൂര്‍ സെന്റ് മേരീസ് പള്ളി വികാരി ഫാ ജോസഫ് ചക്കാലയ്ക്കല്‍, ജേക്കബ് ഫിലിപ്പ്, ഫിലിപ്പ് എം വര്‍ഗീസ്, കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, പഞ്ചായത്തംഗം ലൈസമ്മ ജോര്‍ജ്ജ്, എംഎ ജേക്കബ്, അരുണ്‍ മാത്യു എന്നിവര്‍ പങ്കെടുത്തു. ഞായരാഴ്ച ആദ്യഫല ശേഖരണം, പ്രദിക്ഷണം, ആരാധാന എന്നിവ നടക്കും.


.webp)


0 Comments