ഇലയ്ക്കാട് ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ നിറച്ചാര്‍ത്ത് സഹവാസ ക്യാമ്പ് വര്‍ണ വിസ്മയമൊരുക്കി. 2 ദിവസത്തെ സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് പ്രദോഷ് പി നമ്പൂതിരി അദ്ധ്യക്ഷനായിരുന്നു. കുറവിലങ്ങാട് എ.ഇ.ഒ ഡോ കെ.ആര്‍ ബിന്ദുജി മുഖ്യ പ്രഭാഷണം നടത്തി.ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ സതീഷ് ജോസഫ്, പഞ്ചായത്തംഗം ശശിധരന്‍ നായര്‍, ജാന്‍സി ജോര്‍ജ്ജ്, ഹെഡ്മാസ്റ്റര്‍ കെ.വി മധുകുമാര്‍, അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജോസ് രാഗാര്‍ദ്രി മോട്ടിവേഷന്‍ ക്ലാസ് നയിച്ചു. കാട്ടാമ്പാക്ക് ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.കെ ദേവദാസ്, വരകളുടെ ലോകം പരിപാടി നയിച്ചു. നാടന്‍പാട്ട്, യോഗ ക്ലാസ്സ്, ബോട്ടില്‍ ആര്‍ട്ട്, തുടങ്ങിയ പരിപാടികളും നടന്നു. സിവില്‍ എക്‌സൈസ് ഓഫീസര്‍ ദീപേഷ് എ.എസ്, ബോധവല്‍ക്കരണ ക്ലാസ്സ് നയിച്ചു. സമാപന സമ്മേളനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിതാ മോഹന്‍ ഉദ്ഘാടനം ചെയ്തു.





0 Comments