ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ പാപ്പാന് പരിക്കേറ്റു. തോടനാല്‍ മനക്കുന്ന് വടയാര്‍ ക്ഷേത്രത്തിന് സമീപം തടി പിടിക്കാനെത്തിയ ആനയാണ് ഇടഞ്ഞത്. പൈക സ്വദേശിയായ പാപ്പാനാണ് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം സ്വദേശിയുടെ ആനയാണ് ഇടഞ്ഞത്. വൈകിട്ട് 4 മണിയോടെ ഇടഞ്ഞ ആന പ്രദേശവാസിയുടെ പുരയിടത്തിലെ കപ്പയും മറ്റ് കൃഷികളും നശിപ്പിച്ചു.





0 Comments