Breaking...

9/recent/ticker-posts

Header Ads Widget

ഊര്‍ജ്ജ കിരണ്‍ 2022 പദ്ധതിയുടെ ഭാഗമായി ബോധവല്‍ക്കരണ പരിപാടിയും, റാലിയും



കോട്ടയം അതിരൂപതയുടെ സമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എനര്‍ജി മാനേജ്മെന്റ് സെന്ററുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഊര്‍ജ്ജ കിരണ്‍ 2022 പദ്ധതിയുടെ ഭാഗമായി ബോധവല്‍ക്കരണ പരിപാടിയും, റാലിയും സംഘടിപ്പിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ ഇരുപ്പേല്‍ച്ചിറ ഭാഗത്ത് സംഘടിപ്പിച്ച പരിപാടിയുടെഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ നിര്‍വ്വഹിച്ചു. അതിരമ്പുഴ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് മെമ്പര്‍ ജോസ് അമ്പലക്കുളം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജീവിതശൈലിയും ഊര്‍ജ്ജകാര്യക്ഷമതയും എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയ്ക്ക് കെ.എസ്.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബബിത റ്റി ജെസ്സില്‍, ബെസ്സി ജോസ് എന്നിവര്‍ നേതൃത്വം നല്‍കി. ഗാര്‍ഹിക വൈദ്യുതി ഉപകരണങ്ങളുടെ ഫലപ്രദമായ ഉപയോഗ നിയന്ത്രണത്തോടൊപ്പം, പാരമ്പര്യേതര ഊര്‍ജ്ജ സംരക്ഷണ മാര്‍ഗ്ഗങ്ങളുടെ അവലംബനത്തിനും പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.




Post a Comment

0 Comments