പ്രകൃതിയിലെ ഊര്‍ജ്ജസ്രോതസുകള്‍ വരുംതലമുറയ്ക്ക് കൂടി കരുതിവയ്ക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കാലാവസ്ഥാ വ്യതിയാനത്തിന്റെയും അന്തരീക്ഷ മലിനീകരണത്തിന്റെയും ദുരന്തങ്ങളില്‍ നിന്നും ഭൂമിയെ സംരക്ഷിക്കാന്‍ ബോധവല്‍കരണ പരിപാടികള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് പാലായില്‍ സംഘടിപ്പിച്ച ഊര്‍ജ്ജസംരക്ഷണറാലി ഫ്‌ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.


.webp)


0 Comments