ഏറ്റുമാനൂര്‍ റെയില്‍വെ സ്റ്റേഷന്‍ തുരുത്തിക്കാട് റോഡ് ലീസിനെടുക്കുന്ന നടപടി വേഗത്തിലാക്കണമെന്ന് അതിരമ്പുഴ ഗ്രാമപഞ്ചായത്ത് കമ്മിറ്റി, അധികൃതരോട് ആവശ്യപ്പെട്ടു. സതേണ്‍ റെയില്‍വെ ജനറല്‍ മാനേജര്‍, തോമസ് ചാഴികാടന്‍ എം.പി, പൊതുമരാമത്ത് മന്ത്രി,പി.എ.മുഹമ്മദ് റിയാസ്, സഹകരണ രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍.വാസവന്‍ തുടങ്ങിയവര്‍ക്ക് പഞ്ചായത്ത് കമ്മിറ്റി നിവേദനം നല്‍കി. 65 വര്‍ഷമായി ജനങ്ങള്‍ സഞ്ചരിക്കുന്ന റോഡ് നിലവില്‍ സഞ്ചാരയോഗ്യമല്ലാത്ത വിധം തകര്‍ന്ന നിലയിലാണ്. പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലീസ് ജോസഫ്, മെമ്പര്‍മാരായ ഹരി പ്രകാശ്, ജെയിംസ് തോമസ്, ഫസീന സുധീര്‍, ബിജു വലിയമല, രജിത ഹരികുമാര്‍, ജോഷി ഇലഞ്ഞിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments