ശബരിമല തീര്‍ത്ഥാടകര്‍ക്ക് അന്നമൊരുക്കി ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം. ശബരിമലയുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലാണ് തീര്‍ത്ഥാടന കാലഘട്ടത്തില്‍ എത്തി ചേരുന്ന മുഴുവന്‍ അയ്യപ്പഭക്തര്‍ക്കും അന്നദാനം നടത്തുന്നത്. ദേവസ്വം ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമാണ് മഹാദേവ ക്ഷേത്രത്തോട് ചേര്‍ന്ന ഊട്ടുപുരയില്‍ അന്നദാന സദ്യ നടത്തുന്നത്. തീര്‍ത്ഥാടന കാലഘട്ടത്തില്‍ അല്ലാതെ സാധാരണ ദിവസങ്ങളില്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ് പ്രസാദം ഊട്ട് ഒരുക്കിയിരുന്നത്. പരിമിതമായ ചുമതലക്കാര്‍ക്ക് പുറമേ ഭക്തജനങ്ങളും സേവനമനുഭവത്തോടെ ഭക്ഷണവിതരണത്തില്‍ പങ്കുചേരുന്നത്.


.webp)


0 Comments