ക്രിസ്മസിന്റെ വരവറിയിച്ച് ഏറ്റുമാനൂര്‍ വൈ.എം.സി.എ യുടെയും ഏറ്റുമാനൂര്‍ യുവതിദീപ്തി എസ്.എം.വൈ.എം ന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ക്രിസ്തുരാജ പള്ളിയില്‍ നടത്തിയ ജിംഗിള്‍ ബെല്‍സ് കരോള്‍ ഗാന മത്സരം വേറിട്ട കാഴ്ച സമ്മാനിച്ചു. ചങ്ങനാശേരി അതിരൂപതയിലെ പള്ളി ഗായക സംഘങ്ങളുടെ പങ്കാളിത്തത്തോടെയാണ് ക്രിസ്തുമസ് കരോള്‍ ഗാന മത്സരം ജിംഗിള്‍ ബെല്‍സ് - 2022 ഏറ്റുമാനൂര്‍ ക്രിസ്തു രാജാപള്ളി ഓഡിറ്റോറിയത്തില്‍ നടത്തിയത്. ക്രിസ്തുരാജ പള്ളി വികാരി ഫാദര്‍ ജോസ് മുകുളേല്‍ കരോള്‍ ഗാന മത്സരം ഉദ്ഘാടനം ചെയ്തു. ഒന്നാം സമ്മാനം നേടിയ ടീമിന് 10,000 രൂപയും, രണ്ടാം സ്ഥാനത്തെത്തിയവര്‍ക്ക് 8000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 5000 രൂപയും സമ്മാനമായി നല്‍കി. സഹവികാരി ജേക്കബ് ചക്കാത്തറ, വൈ.എം.സി.എ. ഏറ്റുമാനൂര്‍ യുണിറ്റ് പ്രസിഡന്റ് അനില്‍ നെല്‍സ് സഖറിയാസ്, വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ തീയാട്ടു പറമ്പ്, യുവദീപ്തി എസ്.എം.വൈ.എം. പ്രസിഡന്റ് ആഷിക് സാബു, വിനോദ് മാത്യു വെട്ടൂര്‍, സജി ജെയിംസ് എന്നിവര്‍ നേതൃത്വം നല്‍കി. 8 ടീമുകളാണ് കരോള്‍ ഗാന മത്സരങ്ങളില്‍ പങ്കെടുത്തത്.





0 Comments