ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐ ടി.ഐ ലെ പ്ലെയ്‌സ്‌മെന്റ് സെല്ലും, പ്രമുഖ നോണ്‍ ഗവണ്‍മെന്റ് സ്ഥാപനവുമായ, ക്വസ്റ്റ് അലയന്‍സും ചേര്‍ന്ന് പ്ലെയ്‌സ്‌മെന്റ് സെല്ലിലെ ട്രെയിനികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി. സ്ഥാപനത്തിലെ പ്ലേസ്‌മെന്റ് സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുത്ത 80 ഓളം ട്രെയിനികളും ജീവനക്കാരും ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുത്തു. ക്വസ്റ്റ് അലയന്‍സ് പ്രോഗ്രാം അസോസിയേറ്റ് ഷൈന മരിയ ചാണ്ടി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജിജീഷ് ടോമി എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. വൈസ് പ്രിന്‍സിപ്പാള്‍ സന്തോഷ് കുമാര്‍ കെ, ഗ്രൂപ്പ് ഇന്‍സ്ട്രക്ടറും, പ്ലെയിസ്‌മെന്റ് ഓഫീസറുമായ വിനോദ് കുമാര്‍ പി.എസ് , ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ ബിജു പി.എസ് എന്നിവര്‍ സംസാരിച്ചു.





0 Comments