Breaking...

9/recent/ticker-posts

Header Ads Widget

കൃഷിയിലേക്ക് തിരിഞ്ഞ ഫോട്ടോഗ്രാഫര്‍ കാര്‍ഷിക രംഗത്ത് വിജയഗാഥ രചിക്കുന്നു



കോവിഡ് കാലത്ത് ലോക്ക് ഡൗണില്‍ പുറത്തിറങ്ങാന്‍ കഴിയാതിരുന്നപ്പോള്‍ കൃഷിയിലേക്ക് തിരിഞ്ഞ ഫോട്ടോഗ്രാഫര്‍ കോവിഡും പ്രതിസന്ധികാലവും  മറികടന്നെങ്കിലും  കാര്‍ഷിക രംഗത്ത് മികവു തെളിയിക്കുകയാണ്. ഏറ്റുമാനൂരില്‍ ഫോട്ടോ മീഡിയ ഡിജിറ്റല്‍ സ്റ്റുഡിയോ നടത്തുന്ന ഏറ്റുമാനൂര്‍ വടക്കേനട സ്വദേശി  മണി രാധാകൃഷ്ണന്‍ ആണ് സമ്മിശ്ര കൃഷിയിലൂടെ കാര്‍ഷിക രംഗത്ത് വിജയഗാഥ രചിക്കുന്നത്. വീടിനോട് ചേര്‍ന്ന് 36 സെന്റ് സ്ഥലത്ത് വിവിധ ഇനം പച്ചക്കറികളാണ് കൃഷി ചെയ്തിരിക്കുന്നത്. കൃഷി വകുപ്പ് ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ആശയം മുന്നോട്ട് വെക്കുന്നതിനു മുന്നേ തന്നെ മുറം നിറയെ പച്ചക്കറിയുമായി ആണ് മണിയുടെ ഓരോ ദിവസവും ഇന്ന് തുടങ്ങുന്നത്. കൃഷി രീതികളെകുറിച്ച്  അറിവുള്ള കര്‍ഷകനില്‍ നിന്നാണ് ഇദ്ദേഹം വിവരങ്ങള്‍ ചോദിച്ചറിയുന്നതും കൃഷിയില്‍ സഹായം തേടുന്നതും. 13 വയസ്സ് മുതല്‍ കൃഷിയിലേക്ക് ഇറങ്ങിയ സ്ഥലവാസിയായ കുട്ടപ്പന്‍ ആണ്  മണിയുടെ കൃഷിയിടം ഇന്നത്തെ രീതിയിലാക്കുവാന്‍ സഹായിച്ചത്. പയറും, പാവലും, വെണ്ടയും,  വഴുതനയും, ചീരയും, പടവലങ്ങയും, കോവലും, വെള്ളരിയും, പച്ചമുളകും, കാന്താരിയും  എല്ലാം മണിയുടെ കൃഷിയിടത്തില്‍ വിളവെടുക്കാന്‍ തയ്യാറായി  വരികയാണ്.കീടനാശിനി പ്രയോഗമോ രാസവളപ്രയോഗമോ ഇല്ലാത്ത   മണിയുടെ പച്ചക്കറി കൃഷിത്തോട്ടത്തില്‍  വിളയുന്ന പച്ചക്കറികള്‍ വാങ്ങാന്‍ നാട്ടുകാര്‍  ഇവിടേക് ഓടിയെത്തും. അപൂര്‍വമകായി മാത്രമേ കടകളില്‍ ഇദ്ദേഹത്തിന് പച്ചക്കറി വില്‍ക്കേണ്ടിയും വരുന്നുള്ളൂ.  ലോക് ഡൗണില്‍ കൃഷിയുടെ ബാലപാഠങ്ങള്‍ പഠിച്ച് ഇന്ന്  കൃഷിയില്‍ എ പ്ലസ് നേടിയിരിക്കുകയാണ് ഈ മാതൃകാ കര്‍ഷകന്‍. മികച്ച വിളവ് ലഭിക്കുന്നതായും സാമൂഹ്യ സാംസ്‌കാരിക സന്നദ്ധ സംഘടനകളില്‍ നിന്നും ലഭിക്കുന്ന അഭിനന്ദനങ്ങള്‍ പ്രോത്സാഹനമാകുകയാണെന്നും മണി രാധാകൃഷ്ണന്‍ പറയുന്നു..




Post a Comment

0 Comments