Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂരില്‍ ശ്രീമദ് മഹാഭാരത സത്രം ഡിസംബര്‍ 18 മുതല്‍ 22 വരെ നടക്കും.



ഏറ്റുമാനൂരില്‍ ശ്രീമദ് മഹാഭാരത സത്രം ഡിസംബര്‍ 18 മുതല്‍ 22 വരെ നടക്കും. ഏറ്റുമാനൂര്‍ ശ്രീമഹാദേവ ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലാണ് ഏറ്റുമാനൂരില്‍ ശ്രീമദ് മഹാഭാരത സത്രം നടക്കുന്നത്. ശ്രീ ശൈലം ഓഡിറ്റോറിയം, നന്ദാവനം ഓഡിറ്റോറിയം,   മാധവം  ഓഡിറ്റോറിയം എന്നീ വേദികളിലാണ് ഡിസംബര്‍ 18 ഞായര്‍ മുതല്‍ 22 വ്യാഴാഴ്ച വരെ സത്ര പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. 18 ന് വൈകുന്നേരം 4.30 ന്  ശ്രീശൈലം ഓഡിറ്റോറിയത്തില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍ നഗരേഷ് സത്രം ഉദ്ഘാടനം ചെയ്യും. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ് നാരായണന്‍ അധ്യക്ഷനായിരിക്കും. സമ്മേളനത്തില്‍ ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. കുടുംബക്കോടതി ജില്ലാ ജഡ്ജി കെ.എന്‍ പ്രഭാകരന്‍, പ്രൊഫ അനന്തപദ്മനാഭ അയ്യര്‍, ജി.പ്രകാശ്, ഡോ ആര്‍ രാധാകൃഷ്ണന്‍, ഡോ വിദ്യ ആര്‍ പണിക്കര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും . തുടര്‍ന്നുള്ള ദിവസങ്ങളില്‍ നന്ദാവനം ആഡിറ്റോറിയത്തില്‍ ശ്രീ സത്യസായി പബ്ലിക്കേഷന്‍സ് എഡിറ്റര്‍ എന്‍ സോമശേഖരന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടര്‍ ഡോ എന്‍ ഗോപാലകൃഷ്ണന്‍, ഏറ്റുമാനൂരപ്പന്‍ കോളേജ് അസോ പ്രൊഫ സരിത അയ്യര്‍ ,എന്നിവര്‍ പ്രഭാഷണം നടത്തും. ഇതോടനുബന്ധിച്ച് നടക്കുന്ന വിവിധ യോഗങ്ങളില്‍ സുപഥ സാംസ്‌കാരിക കേന്ദ്രം ഡയറക്ടര്‍ ഡോ ശ്യാം മലയില്‍, സീനിയര്‍ സിറ്റിസണ്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എന്‍ അരവിന്ദാക്ഷന്‍ നായര്‍, മുന്‍ ഡെപൂട്ടി ഡി.എം.ഒ ഡോ തങ്കമ്മ സോമന്‍ എന്നിവര്‍ അധ്യക്ഷത വഹിക്കും. വൈകുന്നേരങ്ങളില്‍ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.ഡിസംബര്‍ 22 വ്യാഴാഴ്ച വൈകുന്നേരം സമാപന സമ്മേളനം മിസ്സോറാം മുന്‍ ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. സമിതി സംസ്ഥാന പ്രസിഡന്റ് എം മോഹനന്‍ അധ്യക്ഷത വഹിക്കും.  ഉത്തരകാശി ആദിശങ്കര ബ്രഹ്‌മ വിദ്യാപീഠം അധ്യക്ഷന്‍ ബ്രഹ്‌മശ്രീ ഹരി ബ്രഹ്‌മേന്ദ്രാനന്ദ  തീര്‍ത്ഥ അനുഗ്രഹ പ്രഭാഷണം നടത്തം .ഏറ്റുമാനൂരപ്പന്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ ആര്‍ ഹേമന്ദ് കുമാര്‍ ,കെ .പി സഹദേവന്‍ ,ജി. വിനോദ്  ഇടങ്ങ പ്രസംഗിക്കും. എല്ലാ ദിവസവും മാധവം ആഡിറ്റോറിയത്തില്‍ ആചാര്യന്‍ ആര്‍ എസ് മണി പാലായുടെ നേതൃത്വത്തില്‍  രാവിലെ 7 മുതല്‍ മഹാഭാരത പാരായണം, പ്രഭാഷണം എന്നിവ വൈകുന്നേരം 4 വരെ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ സത്ര നിര്‍വഹണ സമിതി ഭാരവാഹികളായ ഡോ ആര്‍ രാധാകൃഷ്ണന്‍, കോ-ഓര്‍ഡിനേറ്റര്‍ ജി.പ്രകാശ്, ജനറല്‍ കണ്‍വീനര്‍ ജി.വിനോദ്, പി.എം രാജശേഖരന്‍, വി.കെ ജിനചന്ദ്രബാബു എന്നിവര്‍ പങ്കെടുത്തു.





Post a Comment

0 Comments