Breaking...

9/recent/ticker-posts

Header Ads Widget

ലേല വ്യവസ്ഥകളിലെ അപാകതകള്‍ മൂലം നഗരസഭയ്ക്ക് ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടതായി ആക്ഷേപം



ഏറ്റുമാനൂര്‍ നഗരസഭയില്‍ ലേല വ്യവസ്ഥകളിലെ അപാകതകള്‍ മൂലം നഗരസഭയ്ക്ക്  ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടതായി ആക്ഷേപമുയര്‍ന്നു. കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഇക്കാര്യം ഉന്നയിച്ചു. എന്നാല്‍ വിവിധ ലേലങ്ങള്‍ സംബന്ധിച്ച് വ്യക്തമായ വ്യവസ്ഥകളില്ല എന്ന നിലപാട് ആണ് നഗരസഭ സെക്രട്ടറി സ്വീകരിച്ചത്. പുതിയ ലേല വ്യവസ്ഥ വേണമെന്നും സെക്രട്ടറി നിര്‍ദ്ദേശിച്ചു.  ഇത് ശബ്ദായമാനമായ രംഗങ്ങള്‍ക്ക് വഴി തുറന്നു. ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് ആയിരുന്ന കാലം മുതല്‍ ലേല വ്യവസ്ഥകള്‍ നിലവില്‍ ഉണ്ടെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയാണ് അരക്കോടിയോളം രൂപയുടെ വരുമാന നഷ്ടത്തിന് ഇടയാക്കിയതെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാരും പറഞ്ഞു.നഗരസഭയുടെ പ്രൈവറ്റ് സ്റ്റേഷനിലെ ടോള്‍ പിരിവ്, കടമുറികളില്‍ നിന്നുള്ള മാസ വാടക വരുമാനം, മത്സ്യ മാര്‍ക്കറ്റ് ലൈസന്‍സികളില്‍ നിന്നുള്ള പിരിവ് എന്നിവയെല്ലാമാണ് കൃത്യമായി പിരിച്ചെടുക്കാന്‍ കഴിയാതെ പോയതെന്നും കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി.




Post a Comment

0 Comments