Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന് സമീപത്തെ കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്നും മലിനജലം ക്ഷേത്ര റോഡുകളിലേക്ക് പരന്നൊഴുകി



ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന് സമീപത്തെ കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്നും മലിനജലം ക്ഷേത്ര റോഡുകളിലേക്ക് പരന്നൊഴുകി. പ്രദേശത്ത് ദുര്‍ഗന്ധം പരന്നതോടെ  വാര്‍ഡ് കൗണ്‍സിലര്‍ രശ്മി ശ്യാമിന്റെ നേതൃത്വത്തില്‍  നാട്ടുകാര്‍ വിവരം ക്ഷേത്രം ഭാരവാഹികളുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് ക്ഷേത്ര റോഡുകളില്‍ മലിനജലം പരന്നൊഴുകിയ  ഭാഗങ്ങളില്‍  ക്ലോറിനേഷനും, ബ്ലീച്ചിങ്ങും നടത്തി. മലിനജലം ഒഴുകിപ്പോകുന്ന ഓടകള്‍ ദേവസ്വം ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ വൃത്തിയാക്കി.  നിത്യേന 100 കണക്കിന് അയ്യപ്പഭക്തര്‍ അടക്കുള്ള ഭക്തജനങ്ങള്‍ എത്തുന്ന ക്ഷേത്ര റോഡുകളില്‍  മലിനജലം ഒഴുകുന്നത് തടയണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.




Post a Comment

0 Comments