പടുതാക്കുളത്തില്‍ നടത്തിയ മത്സ്യകൃഷിയില്‍ നിന്നും നൂറുമേനി വിളവെടുത്ത് യുവ കര്‍ഷക. ഏറ്റുമാനൂര്‍ 1 പരിധിയിലെ ഏഴാം വാര്‍ഡില്‍ കൂടല്ലൂര്‍ പിണ്ടിപ്പുഴ താന്തോന്നിയില്‍ വീട്ടില്‍ ഹെപ്്‌സി വിനു വീട്ടുമുറ്റത്ത് 2 സെന്റ് സ്ഥലത്ത് തയ്യാറാക്കിയ പടുതാ കുളത്തിലാണ് മത്സ്യ കൃഷി നടത്തിയത്. ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റിയുടെയും ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ മത്സ്യകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ് നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ നഗരസഭ പരിധിയില്‍ നടത്തിയ മത്സ്യകൃഷിയുടെ ആദ്യ വിളവെടുപ്പാണ് വ്യാഴാഴ്ച നടത്തിയത്. സംരംഭകയെ പ്രോത്സാഹിപ്പിക്കുവാനും ആത്മവിശ്വാസം പകര്‍ന്നു നല്‍കുവാനും നഗരസഭ കൗണ്‍സിലറും തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ ഇ.എസ്.ബിജുവിനും വാര്‍ഡ് കൗണ്‍സിലര്‍ നാന്‍സിക്കും കഴിഞ്ഞിരുന്നു. വരാല്‍ കൃഷിയില്‍ 100 മേനി വിളവ് നേടുവാന്‍ സംരംഭകയ്ക്ക് കഴിഞ്ഞതായി കൗണ്‍സിലര്‍ ഇ.എസ്. ബിജു പറഞ്ഞു. വിളവെടുപ്പ് ഉദ്ഘാടന ചടങ്ങില്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.കണ്ണന്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ നാന്‍സി ജയ്‌മോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വലവീശിപ്പിടിച്ച മീന്‍ സ്ഥലത്ത് വെച്ച് തന്നെ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്തു. ആദ്യ വില്‍പന പൊതുപ്രവര്‍ത്തകനായ ബേബിച്ചന് നല്‍കി നഗരസഭ അധികൃതര്‍ നിര്‍വഹിച്ചു. സി.ഡി.എസ്, കുടുംബശ്രീ പ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ ചടങ്ങില്‍ പങ്കു ചേര്‍ന്നു.





0 Comments