ലഹരിക്കെതിരെ ഗോള്‍ ചലഞ്ചുമായി എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ്. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാണക്കാരി ഗവണ്‍മെന്റ് ഹൈസ്‌ക്കൂളിലാണ് ഗോള്‍ ചലഞ്ച് സംഘടിപ്പിച്ചത്. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഗോള്‍ ചലഞ്ചില്‍ പങ്കു ചേര്‍ന്നു. വിജയികള്‍ക്ക് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് സമ്മാനമായി വിമുക്തി ബുക്കുകള്‍ നല്‍കി. പിടിഎ പ്രസിഡണ്ട് ജയപ്രകാശ്, വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ആര്‍. പത്മകുമാര്‍, ഹെഡ്മിസ്ട്രസ് സ്വപ്ന ജൂലിയറ്റ്, കുറവിലങ്ങാട് എക്‌സൈസ് ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


.webp)


0 Comments