Breaking...

9/recent/ticker-posts

Header Ads Widget

ലോകകപ്പിന്റെ ആവേശം പാലായില്‍ എല്‍ഇഡി ബിഗ് സ്‌ക്രീനില്‍



ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് അര്‍ജന്റീന വേള്‍ഡ്കപ്പ് ചാംപ്യന്‍മാരായി. മുന്‍ ചാംപ്യന്‍മാരായ ഫ്രാന്‍സിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് അര്‍ജന്റീന 36 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ലോകചാംപ്യന്‍ഷിപ്പ് നേടിയത്. ലോകകപ്പിന്റെ ആവേശം ആരാധാകരിലെത്തിച്ച് പാലായില്‍ എല്‍ഇഡി ബിഗ് സ്‌ക്രീനില്‍ മല്‍സരം പ്രദര്‍ശിപ്പിച്ചു. ശീതീകരിച്ച പാലാ ടൗണ്‍ ഹാളില്‍  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പാലാ യൂണിറ്റും പാലാ നഗരസഭയും സംയുക്തമായാണ് പ്രദര്‍ശനം ഒരുക്കിയത്. ജോസ് കെ മാണി എംപയുടെ നിര്‍ദേശപ്രകാരമായിരുന്നു പ്രദര്‍ശനം. പാലാ നഗരസഭ ചെയര്‍മാന്‍  ആന്റോ ജോസ് പടിഞ്ഞാറേക്കര പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്  വക്കച്ചന്‍ മറ്റത്തില്‍ , യൂത്ത് വിംഗ് പ്രസിഡന്റ് ആന്റണി അഗസ്റ്റിന്‍ കുറ്റിയാങ്കല്‍, സെക്രട്ടറി ജോണ്‍ ദര്‍ശന , ട്രഷറര്‍ എബിസണ്‍ ജോസ്,  ബൈജു കൊല്ലംപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 100 കണക്കിന് ഫുട്‌ബോള്‍ ആരാധകരാണ് ടൗണ്‍ ഹാളില്‍ എത്തിയത്. അര്‍ജന്റീന ആരാധകരായിരുന്നു കൂടുതലും.  ഓരോ ഗോളും ആവേശത്തോടെയാണ് പാലാക്കാര്‍ സ്വീകരിച്ചത്. 




Post a Comment

0 Comments