കുറവിലങ്ങാട് റോട്ടറി ക്ലബ്ബ്, മദര്‍ തെരേസ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. ലോക ഫുട്‌ബോള്‍ മത്സരത്തിന്റെ ആവേശവും ആരവവും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും അനുഭവവേദ്യമാക്കാനുമാണ് റോട്ടറി ക്ലബ് ഈ വേറിട്ട മത്സരം സംഘടിപ്പിച്ചത് . കുറവിലങ്ങാട് കളിക്കളം ഫുട്‌ബോള്‍ ടര്‍ഫില്‍ സംഘടിപ്പിച്ച മത്സരം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റനും പോലീസ് സൂപ്രണ്ടുമായ സി.വി. പാപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. ലോകക്പ്പ് ഫൈനല്‍ മാച്ചില്‍ മല്‍സരിക്കുന്ന ഫ്രാന്‍സിന്റെയും അര്‍ജന്റീനയുടെയും ജേഴ്‌സി അണിഞ്ഞായിരുന്നു സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കളിക്കളത്തില്‍ ഏറ്റുമുട്ടിയത് . റോട്ടറി ക്ലബ് പ്രസിഡണ്ട് ലിബി മാത്യു, സെക്രട്ടറി കുര്യന്‍ സേവ്യര്‍, തോമസ് കണ്ണന്തറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


.webp)


0 Comments