മരങ്ങാട്ടുപിളളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു മരങ്ങാട്ടുപിള്ളി sc കമ്യൂണിറ്റി ഹാളില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി എമ്മാനുവല്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് നിര്‍മ്മലാ ദിവാകരന്‍ അധ്യക്ഷന്‍ ആയിരുന്നു പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാര്‍ എസ് കൈമള്‍ മുഖ്യ പ്രഭാഷണം നടത്തി. ഫ്രീഡം ഓണ്‍ വീല്‍സ് സംഘടനാ കോര്‍ഡിനേറ്റര്‍ ധന്യ ഗോപിനാഥ് ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ലാസ് നയിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഉഷാ രാജു, ജോസഫ് ജോസഫ്, ജാന്‍സി ടോജോ, സന്തോഷ് കുമാര്‍ എം.എന്‍ , സിറിയക് മാത്യു, സാലി മോള്‍ ബെന്നി, സാബു അഗസ്റ്റിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡോക്ടര്‍ ഷെബിന്‍ സാബിത്, അപര്‍ണ്ണ സി എസ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.





0 Comments