Breaking...

9/recent/ticker-posts

Header Ads Widget

ജനചേതന യാത്ര സംഘടിപ്പിക്കുന്നു.



വൈക്കം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 27 ന്  ജനചേതന യാത്ര സംഘടിപ്പിക്കുന്നു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും മയക്കുമരുന്ന് മാഫിയകള്‍ക്കും എതിരെയാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്  മുന്നോടിയായി ഡിസംബര്‍ 19 വരെ നടത്തുന്ന വിളംബര ജാഥയ്ക്ക് തുടക്കമായി. കാട്ടിക്കുന്നു നിന്ന് ആരംഭിച്ച വിളംബര ജാഥ തിങ്കളാഴ്ച വൈകിട്ട് വടയാറില്‍ സമാപിക്കും. ജാഥാ ക്യാപ്റ്റന്‍ പി കെ ഗോപി, മാനേജര്‍ പി. യു.വാവ, കെ. സി. കുമാരന്‍, കെ. പി. ദേവദാസ്, ആര്‍. പ്രസന്നന്‍  എന്നിവരാണ് മറ്റ് ജാഥാ അംഗങ്ങള്‍. കുറുപ്പന്തറ  പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി. സ്വീകരണത്തിന് ലൈബ്രറി ഭാരവാഹികളായ ഉണ്ണികൃഷ്ണന്‍ നായര്‍, അനീഷ് ജോസഫ് കളരിപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments