Breaking...

9/recent/ticker-posts

Header Ads Widget

JCl കിടങ്ങൂരിന്റെ ആഭിമുഖ്യത്തില്‍ സ്‌കോളര്‍ഷിപ്പ് വിതരണവും, പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു.



JCl കിടങ്ങൂരിന്റെ ആഭിമുഖ്യത്തില്‍ സ്‌കോളര്‍ഷിപ്പ് വിതരണവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. കിടങ്ങൂര്‍ NSS ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നുമുള്ള 60 വിദ്യാര്‍ത്ഥികള്‍ക്കാണ് JCI ഇന്‍ഡ്യ സ്‌കോളര്‍ഷിപ്പ് നല്‍കിയത്. JCI ഹാളില്‍ നടന്ന യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. സോണല്‍ ഡയറക്ടര്‍ അഷ്‌റഫ് ഷെരീഫ് മുഖ്യ പ്രഭാഷണം നടത്തി. കിടങ്ങൂര്‍ ജെ.സി.ഐ പ്രസിഡന്റ് ശ്രുതി കൃഷ്ണ, പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, ജെ.സി.ഐ പാലാ പ്രസിഡന്റ് പ്രിന്‍സ് ജേക്കബ്, റോബിന്‍ വിന്‍സെന്റ്, ജിന്‍സണ്‍ ആന്റണി, റിജോ തോമസ്, കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജെ.സി.ഐ കിടങ്ങൂരിന്റെ 2023ലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ് ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ മുന്‍ ദേശീയ പ്രസിഡന്റ് അനീഷ് സി മാത്യു മുഖ്യാതിഥിയായിരുന്നു. 2022 ലെ പ്രസിഡന്റ് ശ്രുതി കൃഷ്ണ, പുതിയ പ്രസിഡന്റ് ഡോ ശ്യാം മലയിലിന് സ്ഥാനം കൈമാറി. ജിസ് വര്‍ഗീസ്, ശ്രുതി കൃഷ്ണ, അനില്‍കുമാര്‍ പി.എസ്, അഞ്ജലി എസ,് പിള്ള, മിന്ന ആന്‍ മിജോയ്, എന്നിവരടങ്ങുന്ന ഭരണ സമിതിയാണ് ചുമതലയേറ്റെടുത്തത്. ജെ.സി.ഐ സോണ്‍ ഡയറക്ടര്‍ നിതിന്‍ കൃഷ്ണ, ജെ.സി. സൊസൈറ്റി പ്രസിഡന്റ് അഗസ്റ്റ്യന്‍ ബോബി ഫിലിപ്പ് എന്നിവര്‍ സന്നിഹിതരായിരുന്നു.




Post a Comment

0 Comments