Breaking...

9/recent/ticker-posts

Header Ads Widget

ജിതിന്‍ കെ ജോസിനെ കെ.എസ്‌.സി (എം )ആദരിച്ചു



കൈകള്‍ ആണികളില്‍ വെച്ച്  30 സെക്കന്‍ഡിനുള്ളില്‍ 48 പുഷ് അപ്പ് ഒറ്റക്കാലില്‍ ചെയ്ത കാഞ്ഞിരമറ്റം സ്വദേശി ജിതിന്‍ കെ ജോസിനെ  കെഎസ്‌സി  എം ആദരിച്ചു.  സംസ്ഥാന പ്രസിഡന്റ് ടോബി തൈപ്പറമ്പില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അമല്‍ ചാമക്കാല, കോട്ടയം ജില്ലാ പ്രസിഡന്റ്  ആദര്‍ശ് മാളിയേക്കല്‍  എന്നിവര്‍ ചേര്‍ന്ന്  മൊമെന്റോ കൈമാറി.  അനുമോദന യോഗത്തില്‍   പാര്‍ട്ടി സംസ്ഥാന  സ്റ്റിയറിങ് കമ്മിറ്റി അംഗം ജോസഫ് ചാമക്കാല, പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ബെന്നി വടക്കെടം , മാത്തുക്കുട്ടി ഞായര്‍ കുളം, ഡാന്‍ഡീസ്  കൂനാനിക്കല്‍, ജോര്‍ജ്കുട്ടി കുന്നപള്ളി ,  എബി  സെബാസ്റ്റ്യന്‍,  ബ്രൗണ്‍ സണ്ണി , ജോര്‍ജിന്‍ ടോമി, ജോര്‍ജ് ജേക്കബ് , ഓസ്റ്റിന്‍ വര്‍ഗീസ് , ലിന്റോ തോമസ്, പരിശീലകരായ എ.ജി സന്തോഷ് കുമാര്‍, അനൂപ് കെ ജോണ്‍  എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments