Breaking...

9/recent/ticker-posts

Header Ads Widget

അളന്ന് തിട്ടപ്പെടുത്തി കല്ലിട്ട ഭൂമി ഉടമസ്ഥര്‍ക്ക് നിരുപാധികം തിരികെ നല്‍കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍



കെ റെയില്‍ പദ്ധതിയ്ക്കായി അളന്ന് തിട്ടപ്പെടുത്തി കല്ലിട്ട ഭൂമി ഉടമസ്ഥര്‍ക്ക് നിരുപാധികം തിരികെ നല്‍കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍. പദ്ധതി നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും  ബാങ്ക് വായ്പകളടക്കം കിട്ടാനുള്ള തടസ്സം നിലനില്‍ക്കുകയാണ്. നിരവധിയാളുകള്‍ ഇതുമൂലം ദുരിതമനുഭവിക്കുന്നുണ്ട്.  സില്‍വര്‍ ലൈനിനു വേണ്ടി കല്ലിട്ട സ്ഥലങ്ങളിലെ ഭൂവുടമകള്‍ക്ക് ഇക്കാര്യത്തില്‍ രേഖാ മൂലം ഉറപ്പ് നല്‍കണമെന്നും ബാങ്കുകളില്‍ നിന്നും വായ്പ ലഭിക്കാന്‍ ഇതാവശ്യമാണെന്നും ലിജിന്‍ ലാല്‍ പറഞ്ഞു. സാധാരണക്കാരായ ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് പറഞ്ഞു.






Post a Comment

0 Comments