കടപ്ലാമറ്റം ഗവ: ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ ടെക്‌ഫെസ്റ്റ് വിജയികളെ അനുമോദിച്ചു. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ശാസ്ത്ര-സാങ്കേതിക മേളയില്‍ പങ്കെടുത്ത് വിജയം നേടിയവരെയാണ് സ്‌കൂള്‍ പിടിഎയുടെ നേതൃത്വത്തില്‍ അനുമോദിച്ചത്. അനുമോദന യോഗം മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്‌കൂളിന് സ്വന്തം കെട്ടിടമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. ഈ ആവശ്യമുന്നയിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എം.എല്‍.എ യ്ക്ക് നിവേദനം നല്‍കി. കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ സെബാസ്റ്റ്യന്‍ അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം ജീന സിറിയക് മുഖ്യഭാഷണം നടത്തി.പഞ്ചായത്തംഗങ്ങളായ ബീന തോമസ്, ബിന്‍സി സാവിയോ, റെജി തോമസ്, ഇ.എം ജോസ്, ജി ദിനേശ്, ആര്‍ ഉണ്ണിക്കൃഷ്ണന്‍, ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് പ്രീതി എം നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments