കൈപ്പുഴ സര്‍വീസ് സഹകരണ ബാങ്കിന്റെ 64 മത് വാര്‍ഷിക പൊതുയോഗം ശനിയാഴ്ച നടന്നു. കൈപ്പുഴ എന്‍.എസ്.എസ് കരയോഗം ഹാളില്‍ നടന്ന യോഗത്തില്‍ ബാങ്ക് പ്രസിഡണ്ട് എം. കെ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സഹകാരികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആയി ബാങ്ക് നടത്തുന്ന വിവിധ സേവന പ്രവര്‍ത്തനങ്ങളെക്കുറിച്ചു ബാങ്ക് അധികൃതരും സഹകരണ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരും സംസാരിച്ചു. സഹകരണ വികസന ക്ഷേമനിധി ബോര്‍ഡില്‍ നിന്നും, മാരകരോഗം പിടിപെട്ട ചികിത്സയില്‍ കഴിയുന്ന അംഗങ്ങള്‍ക്കുള്ള ചികിത്സാ സഹായമായ മെമ്പര്‍ റിലീഫ് ഫണ്ട് വിതരണം സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ രാജീവ് ജോണ്‍ നിര്‍വഹിച്ചു. 24 അംഗങ്ങള്‍ക്കായി 4,45,000 രൂപ യോഗത്തില്‍ വിതരണം ചെയ്തു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ടി.കെ.വിശ്വനാഥന്‍,കെ. പി.രാജേഷ്,കെ. പി. ബാബു,സുരേന്ദ്ര ബാബു തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.





0 Comments