Breaking...

9/recent/ticker-posts

Header Ads Widget

മെഗാ കരോളും ടൗണില്‍ ഫ്‌ലാഷ് മോബും



കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ അധ്യാപകരുടെയും,  വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ മെഗാ കരോളും ടൗണില്‍ ഫ്‌ലാഷ് മോബും സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ടൗണിലെ വ്യാപാരികള്‍ക്കും, ഡ്രൈവര്‍മാര്‍ക്കും, തീര്‍ത്ഥാടകര്‍ക്കും, യാത്രക്കാര്‍ക്കും  തൊഴിലാളികള്‍ക്കും ക്രിസ്തുമസ് സമ്മാനങ്ങള്‍ നല്‍കി. 80 കുട്ടികള്‍ അടങ്ങുന്ന മെഗാ ഫ്‌ലാഷ് മോബും കടുത്തുരുത്തി ടൗണില്‍ സംഘടിപ്പിച്ചു.  സ്‌കൂളില്‍ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയില്‍  സ്‌കൂള്‍ മാനേജര്‍ ഫാദര്‍ അബ്രഹാം പറമ്പേട്ട് സന്ദേശം നല്‍കി. ക്രിസ്മസ് ആഘോഷങ്ങളില്‍ സന്തോഷിക്കുന്നതോടൊപ്പം ക്രിസ്തുവിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ നമുക്ക് ഉത്തരവാദിത്വം ഉണ്ടെന്ന് സന്ദേശത്തില്‍ പറഞ്ഞു.  സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സീമാ സൈമണ്‍, ഹെഡ്മിസ്ട്രസ് സുജ മേരി തോമസ്, പിടിഎ പ്രസിഡന്റ് എബി കുന്നശ്ശേരി, ഫാദര്‍ ബിജു തറയില്‍, ഫാദര്‍ ബിനു വളവുങ്കല്‍, ഫാദര്‍ ജോസഫ്,  കോര്‍ഡിനേറ്റര്‍  ടോം. പി.ജോണ്‍, സ്റ്റാഫ് സെക്രട്ടറി ബിജു സി ജെ, സീനിയര്‍ അസിസ്റ്റന്റ് ബിജുമോള്‍ എബ്രഹാം, അധ്യാപകര്‍, മാതാപിതാക്കള്‍, അനധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 




Post a Comment

0 Comments