Breaking...

9/recent/ticker-posts

Header Ads Widget

'മത്സര രംഗത്ത് വന്നിട്ടുള്ളത് ബാങ്കിനെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ'



ബാങ്കിനെ സംരക്ഷിക്കുക എന്ന  ലക്ഷ്യത്തോടെയാണ് കടുത്തുരുത്തി അര്‍ബന്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ അര്‍ബന്‍ ബാങ്ക് സംരക്ഷണ ജനാധിപത്യ മുന്നണി മത്സര രംഗത്ത് വന്നിട്ടുള്ളത് എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അഴിമതിയും കെടു കാര്യസ്ഥതയും സാമ്പത്തിക ക്രമക്കേടുകളും നടത്തിയ ഭരണസമിതിക്കെതിരെ സംസ്ഥാന സഹകരണ വകുപ്പ് നടപടി സ്വീകരിക്കുകയും ഭരണസമിതി അംഗങ്ങളായ 8 അംഗങ്ങള്‍ രാജി വയ്ക്കുകയും ചെയ്ത സാഹചര്യം പൊതുസമൂഹം വളരെ ഗൗരവമായി ചര്‍ച്ച ചെയ്യണമെന്നും നേതാക്കള്‍ പറഞ്ഞു. നിസ്വാര്‍ത്ഥരും സംശുദ്ധ പൊതുപ്രവര്‍ത്തനം നടത്തുന്നവരുമായ സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് 15 അംഗ പാനല്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും എല്‍ഡിഎഫ് നേതാക്കള്‍ വിശദീകരിച്ചു.  ഡിസംബര്‍ നാലാം തീയതിയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കടുത്തുരുത്തി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ എല്‍ഡിഎഫ് നേതാക്കളായ പി. വി.സുനില്‍, സമിതി ജനറല്‍ കണ്‍വീനര്‍ സക്കറിയാസ് കുതിരവേലി, തോമസ് ടി കീപ്പുറം, കെ ജയകൃഷ്ണന്‍, ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments