Breaking...

9/recent/ticker-posts

Header Ads Widget

കേരള കോണ്‍ഗ്രസ് ജേക്കബ് സത്യാഗ്രഹ സമരം



കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു.  റബറിന്റെ തറ വില 300 രൂപയാക്കി വര്‍ദ്ധിപ്പിക്കുക, വര്‍ദ്ധിച്ചുവരുന്ന വിലക്കയറ്റം പിടിച്ചുനിര്‍ത്തുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുക, പിന്‍വാതില്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. കോട്ടയം ഗാന്ധി സ്‌ക്വയറില്‍ സംഘടിപ്പിച്ച സത്യഗ്രഹ സമരം പാര്‍ട്ടി ലീഡര്‍ അനുപ് ജേക്കബ് എംഎല്‍എ  ഉദ്ഘാടനം ചെയ്തു. കര്‍ഷകരെ സര്‍ക്കാര്‍ സമരത്തിലേക്ക് തള്ളിവിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാറിന്റെ കെടുകാര്യസ്ഥത മൂലം ലക്ഷക്കണക്കിന് കര്‍ഷകരാണ് കുടിയിറക്കപ്പെടുവാന്‍ പോകുന്നതെന്ന് അനൂപ് ജേക്കബ് പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച അതേ അലംഭാവമാണ് കര്‍ഷകരോടും കാണിക്കുന്നത്. ഉപഗ്രഹ സര്‍വേയുടെ അശാസ്ത്രീയത പാര്‍ട്ടിയും മുന്നണിയും വളരെ മുമ്പുതന്നെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നതാണ് എന്നാല്‍ ഇതൊന്നും ഗൗനിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ലഹരി മരുന്നിന്റെ ലഭ്യതയും ഉപഭോഗവും എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ് വര്‍ദ്ധിച്ചതെന്നും അനുപ് ജേക്കബ് പറഞ്ഞു. പാര്‍ട്ടി ചെയര്‍മാന്‍ വാക്കനാട് രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.




Post a Comment

0 Comments