Breaking...

9/recent/ticker-posts

Header Ads Widget

കേരളോത്സവം 2022 കലാ-കായിക മത്സരങ്ങള്‍ നടന്നു.



പാലാ നഗരസഭയുടെയും, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍  കേരളോത്സവം 2022 കലാ-കായിക മത്സരങ്ങള്‍ നടന്നു. നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നഗരസഭാ ചെയര്‍മാന്‍  ആന്റോ ജോസ് പടിഞ്ഞാറേക്കര കേരളോത്സവം ഉദ്ഘാടനം ചെയ്തു.വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ് അധ്യക്ഷയായിരുന്നു. നഗരസഭ കൗണ്‍സിലര്‍മാരായ  ഷാജു തുരുത്തന്‍, ബൈജു കൊല്ലംപറമ്പില്‍, ബിന്ദു മനു, നീനാ ജോര്‍ജ്, തോമസ് പീറ്റര്‍, ലീനാ സണ്ണി, സാവിയോ കാവുകാട്ട്, ബിനു പുളിക്കണ്ടം, ജോസിന്‍ ബിനോ, സതി ശശികുമാര്‍, സതീശ് ചൊള്ളാനി, ആനി ബിജോയ്, മായ രാഹുല്‍, ലിസി കുട്ടി മാത്യു   എന്നിവര്‍ പങ്കെടുത്തു. ക്രിക്കറ്റ്, ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, സ്വിമ്മിംഗ്, ബാഡ്മിന്റണ്‍ തുടങ്ങിയവയില്‍ മത്സരങ്ങള്‍ നടന്നു. 20 ഇനങ്ങളിലായി 150 ഓളം യുവാക്കള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ്  ഗാനമാലപിച്ചു കൊണ്ടാണ് കലാ മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചത്.വിജയികള്‍ക്ക് പതിനാറാം തീയതി വെള്ളിയാഴ്ച സര്‍ട്ടിഫിക്കറ്റുകളും, ട്രോഫികളും വിതരണം ചെയ്യുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.




Post a Comment

0 Comments