Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ എന്‍ജിനീയറിങ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ സപ്ത ദിന ക്യാമ്പിന് തുടക്കമായി.



കിടങ്ങൂര്‍ എന്‍ജിനീയറിങ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സ്‌പെഷ്യല്‍ സപ്ത ദിന ക്യാമ്പിന് പുലിയന്നൂര്‍ ഗവണ്‍മെന്റ് ആശ്രമം ലോവര്‍ പ്രൈമറി സ്‌കൂളില്‍ തുടക്കമായി.കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിന്റെ കുമ്മണ്ണൂരിലെ വഴിയോര വിശ്രമകേന്ദ്ര പരിസരത്ത് ഒരു ഉദ്യാനം സജ്ജമാക്കുക എന്നതാണ് ക്യാമ്പ് പദ്ധതി ആയി നടപ്പിലാക്കുന്നത്. വിശ്രമകേന്ദ്ര അങ്കണത്തില്‍വച്ച് ക്യാമ്പ് പദ്ധതിയുടെ ഉദ്ഘാടനം  കിടങ്ങൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ അഡ്വ: ഇ. എം. ബിനുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍  ആദില്‍ നാസര്‍, വോളന്റിയര്‍ സെക്രട്ടറി ജിനു ജോസഫ്, ക്യാമ്പ് സെക്രട്ടറി അഖില്‍ ചെറിയാന്‍ ജേക്കബ്, ഫെനിഷ എന്നിവര്‍ സന്നിഹിതരായിരുന്നു. ഉദ്യാന നിര്‍മാണത്തിനൊപ്പം വിശ്രമ കേന്ദ്രത്തില്‍ എന്‍.എസ്.എസ് ന്റെ പുസ്തക തണല്‍ പദ്ധതിയിലൂടെ ഒരു പുസ്തകശാലയും സജ്ജമാക്കും. ക്രിസ്തുമസ് ദിനത്തില്‍ എന്‍.എസ്.എസ് വോളന്റിയര്‍സ് സ്‌നേഹകൂട് അഭയ മന്ദിരം സന്ദര്‍ശിച്ചു.ഡിസംബര്‍ 30 ന് ക്യാമ്പ് സമാപിക്കും.




Post a Comment

0 Comments