Breaking...

9/recent/ticker-posts

Header Ads Widget

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വൃദ്ധനെ പോലീസ് അറസ്റ്റ് ചെയ്തു.



പോക്‌സോ കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വൃദ്ധനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവാര്‍പ്പ് കാഞ്ഞിരം നടുവിലേടത്ത് വീട്ടില്‍ രാമചന്ദ്രന്‍ എന്‍.എന്‍ (74) എന്നയാളെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ അതിജീവിതയുടെ വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാതിരുന്ന സമയം നോക്കി  വീട്ടിലെത്തി അതിജീവിതയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അതിജീവിതയുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കുമരകം സ്റ്റേഷന്‍ എസ്.എച്ച്.ഒ ബിന്‍സ് ജോസഫ്, എസ്.ഐ സുരേഷ്, എ.എസ്.ഐ സുനില്‍, സി.പി.ഒ റെജിമോള്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.




Post a Comment

0 Comments