കോട്ടയം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ കോട്ടയം ഈസ്റ്റ് ഉപജില്ലയ്ക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് . 753 പോയന്റുകള്‍ നേടിയാണ് കോട്ടയം ഈസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നിലനിറുത്തിയത്. രണ്ടാം സ്ഥാനത്തെത്തിയ ചങ്ങനാശ്ശേരി ഉപജില്ലക്ക് 704 പോയിന്റാണ് ലഭിച്ചത്. 631 പോയിന്റുകളുമായി പാലാ വിദ്യാഭ്യാസ ജില്ല 3-ാം സ്ഥാനത്തെത്തി. സ്‌കൂള്‍ തലത്തില്‍ ളാക്കാട്ടൂര്‍ MGM NSS ഹയര്‍ സെക്കന്ററി സ്‌കൂളിനാണ് ഒന്നാം സ്ഥാനം. 269 പോയിന്റുകളാണ് ളാക്കാട്ടൂര്‍ സ്‌കൂളിന് ലഭിച്ചത്. കാഞ്ഞിരപ്പള്ളിയിലെ സ്‌കൂളുകളിലായി നടന്ന ജില്ലാ കലോത്സവത്തില്‍ 5000 ത്തിലധികം കലാപ്രതിഭകളാണ് മാറ്റുരച്ചത്.സമാപന സമ്മേളനം ചീഫ് വിപ് പ്രൊഫ N ജയരാജ് ഉദ്ഘാടനം ചെയ്തു.





0 Comments