വിലക്കയറ്റം ഒഴിവാക്കാന്‍ പൊതുവിപണിയില്‍ സര്‍ക്കാര്‍ ഇടപെടുന്നതിന്റെ ഭാഗമായി സപ്ലൈകോയ്ക്ക് 500 കോടി രൂപ ഈ വര്‍ഷം സബ്സിഡി ഇനത്തില്‍ നല്‍കിയതായി സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. തിരുനക്കര ബസ് സ്റ്റാന്‍ഡിന് സമീപം പിനാക്കി ടവറില്‍ സപ്ലൈകോ ജില്ലാ ക്രിസ്മസ്-പുതുവത്സര വിപണനമേള ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. വിലക്കയറ്റത്തില്‍നിന്ന് ജനങ്ങളെ രക്ഷിക്കാനാണ് ഉത്സവകാലത്ത് പ്രത്യേക വിപണന മേളകള്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്നതെന്നും രാജ്യത്ത് വിലക്കയറ്റം 39 ശതമാനം വര്‍ധിച്ചതായും മന്ത്രി പറഞ്ഞു. ജില്ലാ സപ്ലൈ ഓഫീസര്‍ റ്റി.ജി. സത്യപാല്‍ അധ്യക്ഷനായിരുന്നു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി. സി. ബിനോയി, ബെന്നി മൈലാടൂര്‍, ടോമി വേദഗിരി, എന്‍.എം. മിഖായേല്‍, സപ്ലൈകോ കോട്ടയം മേഖലാ മാനേജര്‍ എം. സുള്‍ഫിക്കര്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവര്‍ പ്രസംഗിച്ചു. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മാസം ഒരു തവണ കാര്‍ഡ് ഉപയോഗിച്ച് സബ്‌സിഡി നിരക്കില്‍ ഉത്പന്നങ്ങള്‍ വാങ്ങാം. സപ്ലൈകോയുടെ മറ്റ് ഔട്ട്‌ലെറ്റുകളെക്കാളും പാക്കിംഗ് നിരക്ക് കുറച്ചാണ് മേളയിലെ വില്‍പ്പന. ജനുവരി രണ്ടു വരെയാണ് മേള.





0 Comments