Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍-പാലാ റോഡ് സൈഡില്‍ കോയിത്തറപ്പടി ഭാഗത്ത് സാമൂഹ്യ വിരുദ്ധര്‍ ശുചിമുറി മാലിന്യം തള്ളി.



കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ ഏറ്റുമാനൂര്‍ പാലാ റോഡ് സൈഡില്‍ കോയിത്തറപ്പടി ഭാഗത്ത് സാമൂഹ്യ വിരുദ്ധര്‍ ശുചിമുറി മാലിന്യം കൊണ്ട് തള്ളി. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് റോഡ് സൗന്ദര്യവര്‍ക്കരണം എന്ന പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ചേര്‍പ്പുങ്കല്‍ മുതല്‍ കട്ടച്ചിറ വരെ റോഡിന്റെ ഇരുവശവും വൃത്തിയാക്കി വരവെയാണ് സാമൂഹ്യവിരുദ്ധരുടെ പ്രാകൃതമായ പ്രവര്‍ത്തിയുണ്ടായിരിക്കുന്നത്. പ്രദേശമാകെ ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ ജോലി നിര്‍ത്തിവയ്കക്കുകയും, കൂടല്ലൂര്‍ സി.എച്ച്.സി അധികൃതര്‍ തുടര്‍നടപടികള്‍ സ്വീകരിച്ച് ജോലികള്‍ പുനരാരാംഭിച്ചു. കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തുന്നതിനായി കിടങ്ങൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.





Post a Comment

0 Comments