Breaking...

9/recent/ticker-posts

Header Ads Widget

റോബോട്ടിക് ശസ്ത്രക്രിയക്കായി ഡോക്ടര്‍മാര്‍ക്കുള്ള പരിശീലനം ആരംഭിച്ചു



കോട്ടയം മെഡിക്കല്‍ കോളേജില്‍ റോബോട്ടിക് ശസ്ത്രക്രിയക്കായി ഡോക്ടര്‍മാര്‍ക്കുള്ള പരിശീലനം ആരംഭിച്ചു.  രോഗിയ്ക്ക് ശസ്ത്രക്രീയ ആവശ്യമായി വരുമ്പോള്‍ രോഗിയുടെ ശരീര ഭാഗങ്ങളുടെ ഉള്ളിലേയ്ക്ക് ഉപകരണങ്ങള്‍ കടത്തിവിട്ട് റോബോട്ടിന്റെ സഹായത്തോടെ ശസ്ത്രക്രിയ നടത്തുന്നതാണ് ചികിത്സാ രീതി. രോഗിയുടെ ആന്തരിക അവയവങ്ങളുടെ കൃത്യവും വ്യക്തവുമായ ധാരണ ലഭിക്കുന്നതോടൊപ്പം വളരെ കൃത്യമായി ശസ്ത്രക്രീയകള്‍ ചെയ്യുന്നതിനും ഈ സംവിധാനം ഉപകാരപ്പെടുന്നു. ജനറല്‍ സര്‍ജറി , ഗ്യാസ്‌ട്രോ സര്‍ജറി, യൂറോ സര്‍ജറി, ഓങ്കോ സര്‍ജറി , തുടങ്ങി എല്ലാ സ്‌പെഷ്യാലിറ്റികളിലും ഈ സംവിധാനം പ്രയോജനകരമാവും. ഇന്‍ട്യൂറ്റീവ് കമ്പനിയുടെ ഡാവിന്‍സി റോബോട്ടിക് സര്‍ജറി യൂണിറ്റാണ് ഇവിടെ എത്തിയിട്ടുള്ളത്. കോട്ടയം മെഡിക്കല്‍ കോളജിലെ ജനറല്‍ സര്‍ജറി വിഭാഗം യൂണിറ്റ് 6 ലെ ഡോ.ജി.ഗോപകുമാറിനു മാത്രമാണ് നിലവില്‍ പരിശീലനം ലഭിക്കുക.തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മറ്റ് വിഭാഗങ്ങളി ലെ മുഴുവന്‍ ഡോക്ടര്‍മാര്‍ക്കും പരിശീലനം നല്കും. ഇതിനായാണ് ഇപ്പോള്‍ ഒരു റോബോട്ടിക് യൂണിറ്റ് ഇവിടെ എത്തിച്ചിരിക്കുന്നത്. പരിശീലനം  വെള്ളിയാഴ്ച വൈകിട്ട് അവസാനിക്കും.




Post a Comment

0 Comments