Breaking...

9/recent/ticker-posts

Header Ads Widget

കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് തന്നെ മാതൃകയാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് .



 സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടാക്കിക്കൊടുക്കാന്‍ കുടുംബശ്രീ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് തന്നെ മാതൃകയാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് . കുടുംബശ്രീ സരസ് മേളയുടെ ഭാഗമായി നടത്തിയ പട്ടികവര്‍ഗ ആനിമേറ്റര്‍മാരുടെ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  കുടുംബശ്രീ ആനിമേറ്റര്‍മാര്‍ സ്വന്തം സമൂഹത്തിന് വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളെ ചീഫ് വിപ്പ് പ്രശംസിച്ചു. ആനിമേറ്റര്‍മാരുടെ വിവിധ ആവശ്യങ്ങള്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍, സ്റ്റേറ്റ് ട്രൈബല്‍ പ്രോഗ്രാം മാനേജര്‍ പ്രഭാകരന്‍ മേലത്ത്, കുടുംബശ്രീ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ പ്രകാശ് പി.നായര്‍, അരുണ്‍ പ്രഭാകര്‍ എന്നിവര്‍ പങ്കെടുത്തു. കേരളത്തിലുടനീളമുള്ള 300-ഓളം പട്ടികവര്‍ഗ  ആനിമേറ്റര്‍മാര്‍ സംഗമത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് മറയൂര്‍ മലപുലയ സംഘത്തിന്റെ മലപ്പുലയാട്ടും അരങ്ങേറി.




Post a Comment

0 Comments