Breaking...

9/recent/ticker-posts

Header Ads Widget

മില്ലുംപടി പാറപ്പുറം റോഡ് സഞ്ചാരയോഗ്യമല്ലാതായി



കാണക്കാരി പഞ്ചായത്തിലെ  കടന്നുപോകുന്ന മില്ലുംപടി പാറപ്പുറം റോഡ് സഞ്ചാരയോഗ്യമല്ലാതായി. 9, 11 വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന റോഡാണ് തകര്‍ന്നത്. സ്‌കൂള്‍ ബസുകള്‍ അടക്കം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയാണ് യാത്രാ യോഗ്യമല്ലാതായത്. മഴക്കാലമാകുന്നതോടെ റോഡിലെ കുണ്ടും കുഴിയും വെള്ളക്കെട്ടായി മാറുകയും അപകടങ്ങള്‍ പതിവാകുകയും ചെയ്യുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഗ്രാമസഭയില്‍ അടക്കം വിഷയം ഉന്നയിച്ചെങ്കിലും പ്രശ്‌ന പരിഹാരം ആയിട്ടില്ലെന്നാണ് ആക്ഷേപം. കുടിവെള്ള പദ്ധതിക്കായി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി റോഡ് കുത്തിപ്പൊളിച്ചതായും നാട്ടുകാര്‍  പറയുന്നു. വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡ് പുനര്‍നിര്‍മാണത്തിനായി  കാണക്കാരി ഗ്രാമപഞ്ചായത്ത് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതായും വാര്‍ഡ് മെമ്പര്‍ കാണക്കാരി അരവിന്ദാക്ഷന്‍ പറഞ്ഞു. മറ്റ് ആക്ഷേപങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന്  വാര്‍ഡ് മെമ്പര്‍ പറഞ്ഞു.




Post a Comment

0 Comments