ളാക്കാട്ടൂര്‍ കിഴക്കേടത്ത് ശിവപാര്‍വ്വതി ക്ഷേത്രത്തില്‍ സപ്താഹ യജ്ഞത്തിന് ഭക്തജനങ്ങളുടെ തിരക്കേറി. യജ്ഞാചര്യന്‍ ജഗവ്യാസന്‍ അമനകര ഭഗവത തത്വങ്ങള്‍ ലളിതവും സരസവുമായി വിശദീകരിച്ച് പ്രഭാഷണം നടത്തി. കൃഷ്ണാവതാര പാരായണത്തിനു ശേഷം നടന്ന ഉണ്ണിയൂട്ട് ഭക്തിയും ആഹ്ലാദവും പകര്‍ന്നു നല്‍കി. 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ ഉണ്ണിക്കണ്ണന്‍മാരായും ഗോപികമാരായും സങ്കല്ലിച്ചാണ് ഉണ്ണിയൂട്ട് നടന്നത്. കസവു വസ്ത്രങ്ങളണിഞ്ഞ് എത്തിയ കുട്ടികള്‍ക്ക് വിഭവസമുദ്ധമായ സദ്യ നല്‍കി. ഭഗവാന് നിവേദ്യസമര്‍പ്പണമായി കരുതിയാണ് മാതാപിതക്കളും ഭക്ത ജനങ്ങളും ഉണ്ണിയൂട്ടില്‍ പങ്കു ചേര്‍ന്നത്. സപ്താഹയജ്ഞം ഡിസംബര്‍ 25 ന് അവഭൃതസ്‌നാനത്തോടെ സമാപിക്കും.





0 Comments