Breaking...

9/recent/ticker-posts

Header Ads Widget

ലെന്‍സ്‌ഫെഡ് സംസ്ഥാന കണ്‍വെന്‍ഷന്‍ ആലപ്പുഴയില്‍ വച്ച് നടന്നു



ലൈസന്‍സ്ഡ് എഞ്ചിനിയേഴ്‌സ് & സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ - ലെന്‍സ്‌ഫെഡ് സംസ്ഥാന കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് സി എസ് വിനോദ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ആലപ്പുഴ ഹോട്ടല്‍ റമദ ഹാളില്‍ വച്ചു നടന്നു. കൃഷിവകുപ്പ് മന്ത്രി  പി.പ്രസാദ് ഉദ്ഘാടനം ചെയ്ത കണ്‍വെന്‍ഷനില്‍ എ.എം.ആരിഫ് എം.പി, യു.പ്രതിഭ എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.സംസ്ഥാന സെക്രട്ടറി എം.മനോജ്, ട്രഷറര്‍ പി.ബി ഷാജി, സ്ഥാപക സെക്രട്ടറി ആര്‍.കെ മണിശങ്കര്‍, പി.ആര്‍.ഒ യു.എ ഷബീര്‍, മുന്‍ പ്രസിഡന്റ് മമ്മത് കോയ, ബില്‍ഡിങ്ങ് റൂള്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.സലീം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 14 ജില്ലകളില്‍ നിന്നുമുള്ള ആയിരത്തോളം പ്രതിനിധികളും പങ്കെടുത്തു. നിര്‍മ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വില വര്‍ദ്ധനവിനെതിരേയും ഇടുക്കി, വയനാട് ജില്ലകളിലെ നിര്‍മ്മാണ നിയന്ത്രണങ്ങള്‍ക്കെതിരേയും സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.




Post a Comment

0 Comments