Breaking...

9/recent/ticker-posts

Header Ads Widget

വായ്പയ്ക്കായുള്ള ശ്രമത്തിനിടെ ലോട്ടറി ഒന്നാംസമ്മാനം



വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ വായ്പയ്ക്കായി സ്വകാര്യ ബാങ്കിലെത്തിയ യുവാവിന് ഭാഗ്യ ദേവതയുടെ കാരുണ്യ സ്പര്‍ശം സമ്മാന പെരുമഴയായി മാറി.  കേരള ലോട്ടറിയുടെ കാരുണ്യ പ്ലസ് ലോട്ടറിയുടെ  നറുക്കെടുപ്പിലാണ് തയ്യല്‍ തൊഴിലാളിയായ  ഞീഴൂര്‍ പതിച്ചേരിയില്‍ ഗിരീഷ് എന്ന കനില്‍കുമാറിന്  എണ്‍പത് ലക്ഷം രൂപാ ഒന്നാം സമ്മാനമായി ലഭിച്ചത്. പെരുവ മൂര്‍ക്കാട്ടുപടിയില്‍ തയ്യല്‍ കട നടത്തുകയാണ്  ഗിരീഷ് . വര്‍ഷങ്ങളായി മൂര്‍ക്കാട്ടുപടിയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു ഗിരീഷും കുടുംബവും. കഴിഞ്ഞ വര്‍ഷമാണ് ഗിരീഷ് വീട് വയ്ക്കാനായി 10 സെന്റ് സ്ഥലം വാങ്ങിയത്. ഇതില്‍ ഒരു വീട് വയ്ക്കുവാനുള്ള ലോണിനായാണ് പിറവത്തെ സ്വകാര്യ ബാങ്കിനെ സമീപിച്ചത്. ബാങ്കില്‍ ഇരിക്കുമ്പോഴാണ് ലോട്ടറി വില്‍പ്പനക്കാരന്‍ വെളളൂര്‍ സ്വദേശി മണി  ഗിരീഷിനെ സമ്മാനം ലഭിച്ചവിവരം  അറിയിച്ചത്. സ്ഥിരമായി ലോട്ടറി എടുക്കുന്ന ഗിരിഷിന് ചെറിയ സമ്മാനങ്ങള്‍ ലഭിക്കാറുണ്ടെങ്കിലും ആദ്യമായാണ്  ഇത്രയും വലിയ സമ്മാനം ലഭിക്കുന്നത്. . സമ്മാനാര്‍ഹമായ ടിക്കറ്റ് പെരുവയിലെ എസ്.ബി.ഐ. ശാഖയില്‍ ഏല്‍പ്പിച്ചു. ഗിരീഷിന്റെ ഭാര്യ പ്രസന്നകുമാരിയും തയ്യലില്‍ കടയില്‍ ഗിരീഷിനെ സഹായിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളായ വിഷ്ണുവും, അശ്വതിയും മക്കളാണ്.




Post a Comment

0 Comments