Breaking...

9/recent/ticker-posts

Header Ads Widget

നമുക്ക് പരിചിതനല്ലാത്ത ഭഗവാന്‍ ശ്രീകൃഷ്ണന്‍ എന്ന് വിഷയത്തില്‍ പ്രഭാഷണം



ഏറ്റുമാനൂര്‍ ശ്രീ മഹാദേവ ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശ്രീമത് മഹാഭാരത സത്രത്തിന്റെ രണ്ടാം ദിനത്തില്‍ നമുക്ക് പരിചിതനല്ലാത്ത ഭഗവാന്‍ ശ്രീകൃഷ്ണന്‍ എന്ന് വിഷയത്തില്‍ പ്രഭാഷണം നടന്നു. മഹാഭാരതം  വലിയ ദീപനാളം ആണെന്നും, ആധ്യാത്മികതയിലേക്ക് അടുക്കാതെ പുതുതലമുറ ജനറേഷന്‍ ഗ്യാപ്പില്‍ അഭയം തേടുന്നത് അജ്ഞത മൂലമാണെന്നും  മുഖ്യ പ്രഭാഷണം നടത്തിയ  ശ്രീ സത്യസായി പബ്ലിക്കേഷന്‍സ് എഡിറ്റര്‍ എന്‍. സോമശേഖരന്‍ പറഞ്ഞു. ജന്മ, മൃത്യു, ജര,വ്യാധി എന്ന നാലു പ്രശ്‌നങ്ങള്‍ മാത്രമേ മനുഷ്യരാശിക്ക് മുന്നിലുള്ളൂ എന്നും അതിന് മറികടക്കുവാന്‍ സഹനത്തിന്റെ കലയുടെ അഭ്യസനത്തിലൂടെ മാത്രമേ കഴിയൂ എന്ന് ഭഗവാന്‍ കൃഷ്ണന്‍ മനുഷ്യരാശിയെ ഓര്‍മ്മിപ്പിക്കുന്നതെന്നും മുഖ്യപ്രഭാഷകന്‍  പറഞ്ഞു.  ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സുപഥ സാംസ്‌കാരിക പഠന കേന്ദ്രം ഡയറക്ടര്‍ ഡോക്ടര്‍ ശ്യാം മലയില്‍ അധ്യക്ഷനായിരുന്നു. സത്ര നിര്‍വഹണ സമിതി  കണ്‍വീനര്‍ ജി. സുരേഷ് കുമാര്‍, കോ-ഓര്‍ഡിനേറ്റര്‍ ജി പ്രകാശ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി . ശ്രീമത് മഹാഭാരത സത്രത്തിന്റെ മൂന്നാം ദിവസമായ ചൊവ്വാഴ്ച സനാതന ധര്‍മ്മം തളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക് എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടര്‍ ഡോക്ടര്‍ എന്‍ ഗോപാലകൃഷ്ണന്‍ പ്രഭാഷണം നടത്തും.




Post a Comment

0 Comments