ഏറ്റുമാനൂര്‍ ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ശ്രീമദ് മഹാഭാരതസത്രം വ്യാഴാഴ്ച സമാപിക്കും. നാലാം ദിവസത്തെ സത്രത്തില്‍ ഭീഷ്മര്‍വ്വം ഒരു പുനര്‍വായന എന്ന വിഷയത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ സരിത അയ്യര്‍ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡിഎംഒ ഡോക്ടര്‍ തങ്കമ്മ സോമന്‍ അധ്യക്ഷയായിരുന്നു ഏറ്റുമാനൂര്‍ നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍ ജയശ്രീ ഗോപിക്കുട്ടന്‍, മാതൃസമിതി സെക്രട്ടറി രത്‌നം രാമചന്ദ്രന്‍, വിമന്‍സ് വെല്‍ഫെയര്‍ കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് വി ജ്യോതി തുടങ്ങിയവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം വ്യാഴാഴ്ച വൈകുന്നേരം മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും.





0 Comments