Breaking...

9/recent/ticker-posts

Header Ads Widget

മണ്ഡല മഹോത്സവ സമാപനം ഭക്തിനിര്‍ഭരമായി


കിടങ്ങൂര്‍ സൗത്ത് ശ്രീ കാളിയമ്മന്‍ കോവിലിലെ മണ്ഡല മഹോ
ത്സവ സമാപനം ഭക്തിനിര്‍ഭരമായി. തന്ത്രി കുരുപ്പക്കാട്ടില്ലത്ത് ബാബു നമ്പൂതിരി, മേല്‍ശാന്തി കൊരമ്പൂരില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. രാവിലെ ഗണപതി  
ഹോമം, പുരാണ പാരായണം എന്നിവ നടന്നു. തുടര്‍ന്ന് പൊങ്കാല വഴിപാട് ആരംഭിച്ചു. വ്രത വിശുദ്ധിയോടെ നിരവധി സ്ത്രീകള്‍ മണ്‍കലത്തില്‍ പായസം തയ്യാറാക്കി പൊങ്കാല സമര്‍പ്പണം നടത്തി. വൈകിട്ട് ദീപാരാധന, നാമസങ്കീര്‍ത്തനം എന്നിവയും നടന്നു. തമിഴ് വിശ്വകര്‍മ്മ സൊസൈറ്റി ഭാരവാഹികളായ എം കൃഷ്ണന്‍കുട്ടി, സി.ജി സതീശന്‍,  K S രമേശന്‍, PM രാജന്‍ T M രഞ്ജിത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments