Breaking...

9/recent/ticker-posts

Header Ads Widget

മാര്‍ത്തോമ്മാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികം ആഘോഷിക്കുന്നു



ഭാരതത്തിന്റെ അപ്പോസ്‌തോലനായ വിശുദ്ധ മാര്‍ത്തോമ്മാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികം വിപുലമായ പരിപാടികളോടെ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയടെ നേതൃത്വത്തില്‍ ആഘോഷിക്കുന്നു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 2022 ഡിസംബര്‍ 21-ന്  മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിതമായ നിരണം സെന്റ് മേരീസ് വലിയപള്ളിയില്‍ വച്ച് നടക്കും. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷനായിരിക്കും.  വിവിധ സഭാനേതാക്കളും രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിലെ പ്രമുഖരും പങ്കെടുക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി 2022 ഡിസംബര്‍ 17-ന് നിലയ്ക്കല്‍ എക്യുമെനിക്കല്‍ സെന്ററില്‍ നിന്ന് നിരണം വലിയപള്ളിയിലേക്ക് സ്മൃതി യാത്രയും, ദീപശിഖാ പ്രയാണവും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, റോണി വര്‍ഗീസ് എബ്രഹാം, അഡ്വ. ബിജു ഉമ്മന്‍, ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, ഫാ. മോഹന്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments