മീനച്ചില്‍ സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ 57 മത് വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 23ന് നടക്കും വെള്ളിയാഴ്ച 3.30 പി.എം. ന് പാലാ വ്യാപാരഭവനില്‍ വെച്ചു നടക്കുന്ന യോഗത്തില്‍ ബാങ്ക് പ്രസിഡന്റ് കെ.പി. ജോസഫ് അദ്ധ്യക്ഷത വഹിക്കും. വരവു ചെലവു കണക്കുകളും അടുത്ത വര്‍ഷത്തെ ബഡ്ജറ്റും ബൈലോ ഭേദഗതികളും സെക്രട്ടറി ജോസിയ ജോസഫ് അവതരിപ്പിക്കും. ബാങ്ക് ഈ വര്‍ഷം ഏര്‍പ്പെടുത്തിയ കെ.എം. മാണി മെമ്മോറിയല്‍ ബസ്റ്റ് കര്‍ഷക അവാര്‍ഡുകള്‍ വിതരണം ചെയ്യും ഒന്നാം സമ്മാനമായി 25000/ രൂപയും ഫലകവും പ്രശസ്തി പത്രവും, രണ്ടാം സമ്മാനമായി 15000 രൂപയും ഫലകവും പ്രശസ്തി പത്രവും നല്‍കുന്നതാണ്. ബാങ്ക് അംഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ട് കര്‍ഷകര്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് അബ്രാഹം മാത്യു അവാര്‍ഡ് വിതരണം നിര്‍വഹിക്കും. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുളള സ്‌കോളര്‍ഷിപ്പുകള്‍ ജോസ് കെ. മാണി എം.പി. വിതരണം നിര്‍വ്വഹിക്കും. പ്രസിഡന്റ് കെപി ജോസഫ്, വൈസ് ചെയര്‍പേഴ്‌സണ്‍ ബെറ്റി ഷാജു, സെക്രട്ടറി ജോസിയാമ്മ ജോസഫ്, ടി.ജി ബാബു, ഐസേപ്പച്ചന്‍ വാളിപ്ലാക്കല്‍, ബെന്നി തെരുവത്ത്, ജോ പ്രസാദ് കുളിരാനി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.





0 Comments