മോനിപ്പള്ളി മോട്ടോര്‍ വെഹിക്കിള്‍ സെന്ററും ഇലക്ട്രോണിക് ടെസ്റ്റിംഗ് സ്റ്റേഷനും പ്രവര്‍ത്തന സജ്ജമാക്കുന്നത് സംബന്ധിച്ച് നേരിട്ട് പരിശോധിക്കാനും ചര്‍ച്ച നടത്തുന്നതിനും ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു സന്ദര്‍ശനം നടത്തി. കല്ലിടുക്കി സെന്ററിന്റെ ദുരവസ്ഥ പരിഹരിക്കുന്നതിനു സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ട അനിവാര്യത എംഎല്‍എ നിയമസഭ സമ്മേളനത്തിനിടയില്‍ ഗതാഗതവകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദര്‍ശനം. സര്‍ക്കാര്‍ തലത്തിലുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളും വിവിധ സാങ്കേതിക പ്രതിസന്ധികളും ഉണ്ടായതിനെ തുടര്‍ന്നാണ് മോനിപ്പള്ളി സെന്റര്‍ സ്തംഭനാവസ്ഥയില്‍ ആയത്. ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ഉടന്‍ തീരുമാനമാകും. മോനിപ്പള്ളി സെന്റര്‍ കൂടുതല്‍ ജനോപകാരപ്രദമായി വികസിപ്പിക്കുന്നതിന് ആവശ്യമായ പുതിയ പദ്ധതി ആവിഷ്‌കരിക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.





0 Comments