ചെറുപുഷ്പ മിഷന്‍ ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തില്‍ മിഷന്‍ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമാപനവും സമ്മേളനവും നടത്തി. മിഷന്‍ ലീഗ് അംഗങ്ങള്‍ കാവുംകണ്ടം ടൗണിലേക്ക് വര്‍ണ്ണശബളമായ റാലി നടത്തി. കാവുംകണ്ടം പള്ളി വികാരി ഫാ. സ്‌കറിയ വേകത്താനം റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. ഹെഡ്മാസ്റ്റര്‍ സണ്ണി വാഴയില്‍, ആര്യ പീടികയ്ക്കല്‍, ഡെന്നി മുണ്ടിയാവില്‍, ജിയാ കൂറ്റക്കാവില്‍, എവുലിന്‍ കല്ലാനിക്കുന്നേല്‍, എമ്മാനുവേല്‍ കോഴിക്കോട്ട്, അജോ ബാബു വാദ്യാനത്തില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


.webp)


0 Comments