Breaking...

9/recent/ticker-posts

Header Ads Widget

വനിതാ പഞ്ചായത്തംഗത്തിന്റെ ശയനപ്രദക്ഷിണം



റോഡുനിര്‍മ്മാണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് വനിതാ പഞ്ചായത്തംഗത്തിന്റെ ശയനപ്രദക്ഷിണം. നീണ്ടൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ചെറുമുട്ടം പന്നക്കല്‍ റോഡിന്റെ പണി പുന:രാരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഞ്ചാം വാര്‍ഡ് മെമ്പര്‍ സൗമ്യ വിനീഷ് റോഡില്‍ ശയന പ്രദക്ഷിണ സമരം നടത്തിയത്.  മുന്‍ എം എല്‍ എ  സുരേഷ് കുറുപ്പ് 2019 ല്‍ ഈ റോഡ് നിര്‍മ്മാണത്തിനായി 12 ലക്ഷം രൂപ അനുവദിച്ചിരുന്നു. 2020-ല്‍ ടെന്‍ഡര്‍ നടത്തി  കോണ്‍ട്രാക്ടര്‍ എഗ്രിമെന്റ് വച്ചെങ്കിലും പണികള്‍ തുടങ്ങിയില്ല. പഞ്ചായത്ത് മെമ്പറുടെ നേതൃത്ത്വത്തില്‍ നാട്ടുകാര്‍ നടത്തിയ നിരന്തര സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഈ വര്‍ഷമാദ്യം റോഡില്‍ മെറ്റല്‍ നിരത്തിയെങ്കിലും വീണ്ടും പണികള്‍ മുടങ്ങുകയായിരുന്നു.  മെറ്റല്‍  ഇളകി കാല്‍നടയാത്രക്കാര്‍ക്കു പോലും നടക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.. ബന്ധപ്പെട്ട അധികാരികളുമായും, കോണ്‍ട്രാക്ടറുമായും പണികള്‍ പൂര്‍ത്തികരിക്കുന്നത് സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും പണികള്‍ ആരംഭിച്ചില്ല. ചില ഉദ്യോഗസ്ഥര്‍ കോണ്‍ട്രാക്ട്ടര്‍ക്ക് അനുകൂലമായി നിലപാടെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് ശയനപ്രദിക്ഷണ സമരം നടത്തിയത്.  കോണ്‍ഗ്രസ് നീണ്ടൂര്‍ മണ്ഡലം പ്രസിഡന്റ് സിനു ജോണ്‍ അദ്ധ്യക്ഷയായിരുന്നു. DCC ജനറല്‍ സെക്രട്ടറി എം മുരളി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സബിത ജോമോന്‍ , KG അനില്‍കുമാര്‍ . KR ഷാജി കുഴിപ്പറമ്പില്‍ , ജോയി വഞ്ചിയില്‍ അരുണ്‍ ജോണ്‍ പെരുമാപ്പാടം എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments