Breaking...

9/recent/ticker-posts

Header Ads Widget

നീര്‍ത്തട നടത്തം സംഘടിപ്പിച്ചു



മഹാത്മ ഗാന്ധി ദേശീയ  തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി അതിരമ്പുഴ പഞ്ചായത്തില്‍  നീരുറവ് സര്‍വ്വേയുടെ നീര്‍ത്തട നടത്തം സംഘടിപ്പിച്ചു. അതിരമ്പുഴ ചന്തക്കുളം  ഭാഗത്തുനിന്നും തുടക്കം കുറിച്ച നീരുറവ് യാത്ര പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ ഉദ്ഘാടനം ചെയ്തു.   ബ്ലോക്ക് ഡിവിഷനല്‍ മെമ്പര്‍ ജെയിംസ് കുര്യന്‍, വാര്‍ഡ് മെമ്പര്‍ ജോസ് അമ്പലക്കുളം, ജോയിന്റ് ബിഡിഒ മധുകുമാര്‍, ഇറിഗേഷന്‍  വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ ജയദേവ്, ഹരിത കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ എമിലി, പഞ്ചായത്ത് മെമ്പര്‍മാരായ ജോജോ ജോര്‍ജ്, മേരി അമുദാ , ബേബിനാസ് അജാസ്, ഫസീന സുധീര്‍, ജെയിംസ് കെ.ടി, അശ്വതിമോള്‍. കെ.എ, അസിസ്റ്റന്റ് സെക്രട്ടറി അമ്പിളി കെ, എന്‍ആര്‍ജിഎസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




Post a Comment

0 Comments